ഗുരുവായൂർ:തീർത്ഥാടന നഗരിയായ ഗുരുവായൂരിൽ എത്തുന്ന ഭക്തരെവട്ടംചുറ്റിക്കുന്ന വൺവേ സംവിധാനം നഗരത്തിൽ നിലവിലുണ്ടോ എന്ന് അധികൃതർ വ്യക്തമാക്കണമെന്ന് ബിജെപി മണ്ഡലം പ്രസിഡണ്ട് അനിൽമഞ്ചറമ്പത്ത് ആവശ്യപ്പെട്ടു.മാസങ്ങൾക്ക് മുൻപ് പോലീസ് നിന്ന് വൺവേ നടപ്പിലാക്കിയിരുന്നു.ഇപ്പോൾ പോലീസുകാരെ ആരെയും കാണാനില്ല. അതിനർത്ഥം വൺ വേ നിർത്തലാക്കി എന്നാണെങ്കിൽ അത് വ്യക്തമാക്കി പറയണം. ഈ വിഷയത്തിൽ ഗുരുവായൂരിലെ നാട്ടുക്കാർ പോലും സംശയത്തിലാണ്. പിന്നെ പുറത്ത് നിന്ന് വരുന്ന ആളുകളുടെ ആശങ്ക ഊഹിക്കാവുന്നതേ ഉള്ളൂ.ഗുരുവായൂർ നഗരസഭയോ എം എൽ എയോ ഈ വിഷയത്തിൽ ഇടപെടുന്നില്ല.ഗുരുവായൂർ എ സിപി മൗനം വെടിഞ്ഞ് ഈ വിഷയത്തിൽ കൃത്യത വരുത്താൻ തയ്യാറാകണമെന്നുംഅനിൽ മഞ്ചറമ്പത്ത്
ആവിശ്യപ്പെട്ടു
ഭക്തരെ വട്ടംചുറ്റിക്കുന്ന വൺവേ സംവിധാനം ഗുരുവായൂർ നഗരത്തിൽ നിലവിലുണ്ടോ..? വ്യക്തമാക്കണമെന്ന് ബിജെപി മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത്
