കുന്നംകുളം:വാക്ക് തർക്കത്തെ തുടർന്ന് കാണിപ്പയ്യൂരിലെ തട്ടുകടയിൽ കയറി പിതാവിനെയും മകനെയും ആക്രമിച്ചു. കാണിപ്പയ്യൂരിലെ വാവ തട്ടുകടയുടമയായ കാണിപ്പയ്യൂർ സ്വദേശി ജാസിൻ (41) ഇയാളുടെ മകൻ അബിയവ് (15) എന്നിവർക്കാണ് മർദ്ദനമേറ്റത്.കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. ജാസിന്റെ തട്ടുകട സുജിത്ത് എന്ന വ്യക്തി വാടകയ്ക്ക് എടുത്ത നടത്തിയിരുന്നു. ഇതേ തുടർന്നുണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് കടയിലെത്തി സുജിത്ത് തന്നെയും മകനെയും ക്രൂരമായി ആക്രമിച്ചതെന്ന് പരിക്കേറ്റ ജാസിൻ പറഞ്ഞു.
കുന്നംകുളം കാണിപ്പയ്യൂരിൽ പിതാവിനെയും മകനെയും കടയിൽ കയറി ആക്രമിച്ചു.
