ഗോവിന്ദപുരം ക്ഷേത്രത്തിൽ വൈശാഖ ഏകാദശി;കൊടിമര ഘോഷയാത്ര നടത്തി

പുന്നയൂർക്കുളം:ആൽത്തറ
ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ വൈശാഖ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് കൊടിമര ഘോഷയാത്ര നടത്തി.രാവിലെ നാലപ്പാട്ട് റോഡ് കെ.ബി സുകുമാരൻ്റെ വസതിയിൽ നിന്നാരംഭിച്ച ഘോഷയാത്രയിൽ താലമേന്തി അമ്മമാരും കുട്ടികളും അണിനിരന്നു. ഇന്ന് വൈകീട്ട് ക്ഷേത്രം തന്ത്രി പൊതിയിൽ ചേന്നാസ് ഗിരീശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടത്തും.18 ന് രാവിലെ 10.30 ന് ഉത്സവ ബലിദർശനം,
19ന് വൈശാഖ ഏകാദശി ദിവസം
ദേശപകർച്ച നല്കൽ എന്നിവയുണ്ടാകും. ദേശ പകർച്ച ആവിശ്യമുള്ളവർ 16 ന് മുൻപായി ക്ഷേത്രത്തിൽ പേര് രജിസ്റ്റർ ചെയ്യണം.20 ന് രാവിലെ ദ്വാദശി ആറാട്ട്,ആറാട്ട് കടവിൽ ദർശനം,കൊടിക്കൽ പറ,കലശം അഭിഷേകം, വൈകീട്ട്
വിവിധ ആഘോഷ കമ്മറ്റികളുടെ ദേശ പൂരം വരവ്, 5.30 ന് കേരളത്തിലെ തലയെടുപ്പുള്ള പത്തിൽ പരം ഗജവീരന്മാർ അണിനിരക്കുന്ന കൂട്ടിയെഴുന്നള്ളിപ്പ് എന്നിവ നടക്കും.രാവിലെ 11 നും വൈകീട്ട് 6.20 നും ആൽത്തറമേളം,രാത്രി 7 ന് ഓട്ടോ ഡ്രൈവേഴ്സ് ഒരുക്കുന്ന ഗാനമേള എന്നിവയുണ്ടാകും ക്ഷേത്രം ഭാരവാഹികളായ കെ.ബി.സുകുമാരൻ, ശ്യാം പനമുക്കിൽ,മുരളീധരൻ പൊലിയത്ത്,എം.ജി.സുരേഷ്, ഹരി എഴുത്തുപുരക്കൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കും

Leave a Reply

Your email address will not be published. Required fields are marked *