പുന്നയൂരിൽ തെരുവുനായ് അക്രമത്തിൽ മൂന്ന് ആടുകൾ ചത്തു

പുന്നയൂർ:അവിയൂരിൽ തെരുവുനായ അക്രമത്തിൽ മൂന്ന് ആടുകൾ ചത്തു.അവിയൂർ ഏറാഞ്ചേരി ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗം പറമ്പിൽ കെട്ടിയിരുന്ന അവിയൂർ സ്വദേശി മാങ്ങാടി സുഭാഷിൻ്റെ ആടുകളാണ് തെരുവുനായ അക്രമത്തിൽ കൊല്ലപ്പെട്ടത്. ഒരെണ്ണം ഗുരുതരമായി പരിക്കുകളോടെ ചികിത്സയിലാണ്. ഏഴു മാസം പ്രായമായ രണ്ട് കുഞ്ഞാടുകളും ഇവയുടെ തള്ളയുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആടുകളെ നായക്കൾ ആക്രമിക്കുന്നതു കണ്ട് നാട്ടുകാരാണ്  ഉടമയെ വിവരമറിയിച്ചത്. തുടർന്ന് നാട്ടുകാരുമായി ചേർന്ന് നായക്കളെ ഓടിച്ചതിനാൽ പരിസരത്തു തന്നെ കെട്ടിയിരുന്ന മറ്റു രണ്ട് ആടുകൾ ഉപദ്രവം എൽക്കാതെ രക്ഷപ്പെട്ടു. കൂട്ടമായി എത്തിയ ഏഴോളം തെരുവ് നായ്ക്കളാണ് അക്രമിച്ചത്. ‘വീട്ടുകാരുടെ പ്രധാന ഉപജീവന മാർഗമായിരുന്നു ആടുകൾ. തെരുനായ് ശല്യത്തിന് പരിഹാരം കാണുവാനും ചത്ത ആടുകൾക്ക് നഷ്ടപരിഹാരം നല്കുന്നതിനും അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം

Leave a Reply

Your email address will not be published. Required fields are marked *