പുന്നയൂർക്കുളം:എടക്കഴിയൂര്‍ ദേശിയപാതയിൽ നിയന്ത്രണം വിട്ട കാര്‍ ലോറിയില്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.എറണാകുളം പിറവം സ്വദേശികളായ നോബിള്‍ വര്‍ഗീസ്,ആന്‍മരിയ,സോബിള്‍ വര്‍ഗീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച്ച പുലര്‍ച്ചെ 4 മണിക്കാണ് സംഭവം. കാസര്‍കോഡ് നിന്ന് പിറവത്തേക്കു പോവുകയായിരുന്ന കാര്‍ പെരുമ്പാവൂരില്‍ നിന്ന് പൂനയിലേക്ക് പ്ലൈ വുഡ് കയറ്റി പോവുകയായിരുന്ന ലോറിയുടെ മുമ്പില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ വശം തകര്‍ന്നു. ലോറിയുടെ ടയര്‍ പൊട്ടി. പരിക്കേറ്റവരെ എടക്കഴിയൂര്‍ ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ആദ്യം ഹയാത്ത് ആശുപത്രിയിലും പിന്നീട് തൃശൂര്‍ അശ്വനി ആശുപത്രിയിലും പ്രവേശിപ്പിച്ചു
എടക്കഴിയൂരിൽ നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്
