ഗുരുവായൂർ:മലയാള മാസം ഒന്ന് കർഷകരുടെ ദിനമാണ്. കാലംതെറ്റി പെയ്യുന്ന മഴയ്ക്കൊപ്പം ആശങ്കയും പെയ്തിറങ്ങുന്നുണ്ട്. അതിജീവനത്തിന്റെ ബാലപാഠങ്ങൾ കർഷകരിൽ നിന്നും പഠിക്കാൻ സമൂഹം തയാറാവണമെന്ന് ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ.നഗരസഭയുടെ നേതൃത്വത്തിൽ നടന്ന കർഷക ദിനാചരണവും കർഷക അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം,,
ഗുരുവായൂർ നഗരസഭ തൈക്കാട് പൂക്കോട് ഗുരുവായൂർ കൃഷിഭവനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു,,
അനീഷ്മ ഷനോജ് സ്വാഗതവും,
സ്ഥിരം സമിതി അധ്യക്ഷന്മാരായ
എ എം ഷഫീർ ശൈലജസുതൻ, എ സ് മനോജ്,ബിന്ദു അജിത് കുമാർ, എ സായിനാഥൻ എന്നിവർ കർഷകർക്ക് ആശംസകൾ നേർന്നു സംസാരിച്ചു,..
തൈക്കാട് കൃഷി ഓഫീസർ രജിനാ വി സി പദ്ധതി വിശദീകരണവും, ഫീൽഡ് ഓഫീസർ ശശീന്ദ്ര നന്ദിയും രേഖപ്പെടുത്തി,,,
പൂക്കോട് കൃഷി ഓഫീസർ റിജിത് പി അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി.
ജനപ്രതിനിധികൾ, എഡിസി അംഗങ്ങൾ, ആശാപ്രവർത്തകർ, അംഗൻവാടി ടീച്ചേഴ്സ് ഹെൽപേഴ്സ്,കുടുംബശ്രീ അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തം കൊണ്ട് കർഷകദിനം ഗംഭീരമായി.11 വിഭാഗങ്ങളിലായി 3 കൃഷിഭവന് കീഴിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ച 27 കർഷകരെയും, നഗരസഭയുടെ കാർഷിക പ്രവർത്തനങ്ങൾ ഒപ്പിയെടുത്തു പൊതു ജനങ്ങൾക്ക് റിപ്പോർട്ട് ചെയ്ത മികച്ച പത്രമാധ്യമ പ്രവർത്തകനുള്ള മാധ്യമ പുരസ്കാരവും ചേർത്ത് 28 കാർഷിക പുരസ്‌കാരങ്ങൾ
ചടങ്ങിൽ വിതരണം ചെയ്തു..
പരിപാടിയുടെ കോഡിനേറ്ററായി പ്രവർത്തിച്ച വത്സലൻ കളത്തിലിനെ പ്രത്യേകം അനുമോദനം നൽകി.
ഗുരുവായൂർ നഗരസഭ കൃഷിഭവനിൽ നിന്നും 7 കർഷകർക്കും പൂക്കോട് കൃഷിഭവൻ പരിധിയിൽ നിന്നും 11 കർഷകർക്കും തൈക്കാട് കൃഷിഭവൻ പരിധിയിൽ നിന്നും 9 കർഷകരെയും ഇത്തവണ ആദരിച്ചു…
ജൈവകർഷകൻ, വനിതാ കർഷക, വിദ്യാർത്ഥി കർഷകൻ, മുതിർന്ന കർഷകൻ, പട്ടികജാതി കർഷകൻ, പുഷ്പ കർഷക ഗ്രൂപ്പ്, കദളിവാഴ ഗ്രൂപ്പ്, മട്ടുപ്പാവ് കർഷകൻ, സമ്മിശ്ര കർഷകൻ, മികച്ച അഗ്രി സ്റ്റാർട്ടപ്പ്, ക്ഷീര കർഷകൻ, കാർഷിക പ്രവർത്തനങ്ങളിലെ പത്രമാധ്യമ പുരസ്കാരം എന്നീ ഇനങ്ങളിലാണ് ആദരവ് സംഘടിപ്പിച്ചത്.
അനുമോദന സദസ്സ്, കലാപരിപാടികൾ,വിരുന്ന് സൽക്കാരം തുടങ്ങിയവ കർഷക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു
അതിജീവനത്തിന്റെ ബാലപാഠങ്ങൾ കർഷകരിൽ നിന്നും പഠിക്കാൻ സമൂഹം തയാറാവണം; എൻ കെ അക്ബർ എംഎൽഎ
