കടപ്പുറം:ഗ്രാമ പഞ്ചായത്തിലെ എ എൽ എം എസ് സി അംഗങ്ങൾ വീടുകൾ സന്ദർശിച്ചു സമ്മാനം നൽകി കുട്ടികളെ സ്വാഗതം ചെയ്തു.ജൂൺ 3് ന് കേരളത്തിലെ എല്ലാ അങ്കണവാടി കളിലൂം പ്രവേശനോത്സവം നടക്കുകയാണ്.
കടപ്പുറം ഗ്രാമപഞ്ചായത്ത് 30 അംഗൻവാടികളിലും പുതിയ വിദ്യാർഥികൾക്ക് പ്രവേശനം
നൽകും.3 വയസ്സുമുതൽ പ്രവേശനം നേടിയ കുട്ടിക്ക് 6 വയസ്സു വരെ അംഗൻവാടിയിൽ പഠിക്കാം.
മോണിംഗ് സ്നാക്സ്, ലഞ്ച്, ഈവനിംഗ് സ്നാക്സ് എന്നിവ അംഗൻ വാടികൾ നൽകും.പുതിയ കളി ഉപകരണങ്ങൾ, സൈക്കിൾ എന്നിവ സജീകരിച്ചിട്ടുണ്ട്.ആറാം വാർഡിലെ പത്താം നമ്പർ അംഗൻവാടിയിൽ
എ എൽ എം എസ് സി അംഗങ്ങൾ പുളിച്ചാറം വീട്ടിൽ
ഇസാൻ ,ഫാത്തിമ ഹെയ്സ അയ്റിൻ
എന്നിവരുടെ വീടുകളിൽ സന്ദർശിച്ചു.ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി വി സുബ്രഹ്മണ്യൻ,ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, വി പി മൻസൂർ അലി, അംഗങ്ങളായ പി വി ഹൈദർ അലി, ചേലോട്ടുങ്ങൾ ഷംസു,കെ വി ഹുസ്സൈൻ, വർക്കർ സ്മിത ഇ എസ് എന്നിവർ പങ്കെടുത്തു.
അംഗൻവാടികളിലേക്ക് കുട്ടികളെ സ്വാഗതം ചെയ്ത് കടപ്പുറം പഞ്ചായത്ത്
