ഞമനേങ്ങാട് താലപ്പൊലി മഹോത്സവം വർണ്ണാഭം

വടക്കേക്കാട് :ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വർണ്ണാഭമായി ആഘോഷിച്ചു.
രാവിലെ നടന്ന വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി അഴകത്ത് പ്രകാശൻ നമ്പൂതിരി മുഖ്യകാർമ്മീകത്വം വഹിച്ചു. ഉച്ചക്ക് 3 ന് പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ നടന്ന ദേവസ്വം പൂരം എഴുന്നള്ളിപ്പിന് ഗജവീരൻ നാണു എഴുത്തച്ചൻ ശങ്കരനാരായണൻ ദേവിയുടെ തിടമ്പേറ്റി.വൈകിട്ട് 5 മുതൽ വിവിധ ആഘോഷകമ്മറ്റികളുടെ
നേതൃത്വത്തിൽ തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ,പാമ്പാടി രാജൻ, ചെർപ്പുളശ്ശേരി അനന്ത പത്നാഭൻ,നന്ദിലത്ത് ഗോപല കൃഷ്ണൻ,കിരൺ നാരായണൻ കുട്ടി,ആമ്പാടി ബാലൻ,പാക്കത്ത് ശ്രീകുട്ടൻ തുടങ്ങിയ ഗജവീരന്മാർ മേളത്തിൻ്റെ അകമ്പടിയോടെ
ക്ഷേത്രത്തിലെത്തിച്ചേർന്നു. കൂട്ടിയെഴുന്നള്ളിപ്പിന് ചൊവ്വല്ലൂർ മോഹനൻ്റെ നേതൃത്വത്തിൽ മേളം നടന്നു.തുടർന്ന് കാവടി പൂരങ്ങളുടെ വരവ്, തിറ, തെയ്യം തുടങ്ങിയ നാടൻ കലാരൂപങ്ങളുടെ വരവ്, കുതിരയെടുക്കൽ,വടക്കൻ വാതിൽ തുറന്ന് പറവെപ്പ്, തായമ്പക, നവോദയ കലാവേദിയുടെ അഭിമുഖ്യത്തിൽ പാറമേക്കാവ് അഭിഷേകിൻ്റെ നേതൃത്വത്തിൽ നടപ്പുരമേളം എന്നിവയുണ്ടായി.ബുധനാഴ്ച പുലർച്ചെ താലങ്ങളുടെ അകമ്പടിയോടെയുള്ള പൂരംവരവോടെ അഞ്ച് ദിവസങ്ങളിലായി നടന്നുവന്നിരുന്ന താലപ്പൊലിക്ക് സമാപനമായി…

കൂടൂതൽ ദൃശ്യങ്ങൾ കാണാം

Leave a Reply

Your email address will not be published. Required fields are marked *