വലിയപുരക്കൽ ആന തറവാട്ടിലെ കൊമ്പൻ ആര്യനന്ദൻ ചരിഞ്ഞു

കുന്നംകുളം :കീഴൂർ വലിയപുരക്കൽ ആന തറവാട്ടിലെ കൊമ്പൻ ആര്യനന്ദൻ ചരിഞ്ഞു.രണ്ടാഴ്ചയായി അസുഖബാധിതനായിരുന്നു. ആനയ്ക്ക് കുറെ നാളുകളായി ചവയ്ക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു.കഞ്ഞി ഉൾപ്പെടെയുള്ള സാധനങ്ങളാണ് നൽകിയിരുന്നത്. തുടർന്ന് ഏറെ ക്ഷീണിതനായ ആന ഇന്നലെ ഉച്ച കഴിഞ്ഞാണ് ചരിഞ്ഞത്. കുന്നംകുളം കീഴൂർ സ്വദേശി അബിയുടേതാണ് ആന.. ഇവരുടെ തന്നെ വലിയപുരക്കൽ ദ്രുവൻ എന്ന ആന ഏതാനും വർഷം മുൻപ് കിണറ്റിൽ വീണ് ദാരുണമായി  മരണപ്പെട്ടിരുന്നു..
കുന്നംകുളം മേഖലയിലെ എല്ലാ ഉത്സവങ്ങളിലേയും പ്രധാനപ്പെട്ട എഴുന്നള്ളിപ്പുകളിൽ നിറ സാനിധ്യമായിരുന്നു ആര്യ നന്ദൻ.

Leave a Reply

Your email address will not be published. Required fields are marked *