പാലക്കാട്.മൊബൈലിൽ സംസാരിച്ച്
ട്രാക്കിന് അരികിലുടെ നടന്ന മലയാളി യുവാവ്ട്രെയിൻ തട്ടി മരിച്ചു.
ചിറ്റൂർ അഞ്ചാംമൈൽ അയോദ്ധ്യ നഗറിൽ
ഗണേശൻ്റെ മകൻ കാർത്തിക് (21) ആണ് മരിച്ചത്. പ്ലംബിംഗ് ജോലിക്കായി പോയിരുന്ന കാർത്തിക്
താമസിച്ചിരുന്ന കോയമ്പത്തൂർ ശിവനന്ദകോളനിയിൽ നിന്നും അറുന്നൂറ് മീറ്റർ മാറിയുള്ള റെയിൽവേ ട്രാക്കിലാണ് അപകടം നടന്നത്. ശനിയാഴ്ച്ച രാത്രി പതിനൊന്നു മണിയോടെയാണ് അപകടമുണ്ടായത്. പുറത്ത് പോയ കാർത്തിക്കിനെ മൊബൈലിൽ വിളിച്ച് കിട്ടാത്തതിനാൽ കൂട്ടുകാർ നടത്തിയ തിരച്ചിലിലാണ് ആദ്യം ഫോൺ കണ്ടെത്തിയതും പിന്നീട് ലൈറ്റ് കത്തിച്ച് തിരഞ്ഞ സമയം മൃതദേഹം കണ്ടെത്തിയത്. കോയമ്പത്തൂർ
റെയിൽവേ പോലീസിന്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോയമ്പൂത്തുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിച്ചു.മാതാവ്:ലക്ഷ്മി.
സഹോദരി:ഗായത്രി.
മൊബൈലിൽ സംസാരിച്ച് ട്രാക്കിന് അരികിലുടെ നടന്ന മലയാളി യുവാവ് ട്രെയിൻ തട്ടി മരിച്ചു
