വടക്കേകാട്:അഞ്ഞൂർ സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ദേവാലയത്തിലെ സംയുക്ത തിരുനാളിന് തുടക്കമായി.ഇന്ന് രാവിലെ കൂടു തുറക്കൽ ശുശ്രൂഷ,അമ്പ്-വള എഴുന്നള്ളിപ്പ് എന്നിവക്ക് റവ. ഫാ. ആൻ്റണി വടക്കൻ കാർമ്മീകത്വം വഹിച്ചു.
പ്രസുദേന്തി വാഴ്ച്ച,കാഴ്‌ച സമർപ്പണം, ലദീഞ്ഞ്, ആഘോഷമായ,പാട്ടുകുർബ്ബാന,
നൊവേന, നേർച്ച വിതരണം. തുടർന്ന് കൂടുതുറക്കൽ തിരുകർമ്മം,അമ്പ്, വള വെഞ്ചിരിപ്പ് എന്നിവ നടന്നു.
വൈകീട്ട് യൂണിറ്റുകളുടെ നേതൃത്വത്തിൽ അമ്പ്,വള പള്ളിയിൽ സമാപിക്കും.
തിരുനാൾ ദിവസമായ ഞായറാഴ്ച തിരുകർമങ്ങൾ, പ്രദക്ഷിണം രാത്രി 7നു നാടകം എന്നിവ ഉണ്ടാകും. തിരുനാളിനോടനുബന്ധിച്ച് വിവിധ ക്ലബുകൾ ഉൾപ്പെട്ട കോ-ഓർഡിനേഷൻ കമ്മറ്റി വിവിധ ആഘോഷങ്ങൾ സംഘടിപ്പിക്കും.ഇന്നു രാത്രി സ്പീഡ് ബോയ്സിന്റെ നേതൃത്വത്തിൽ മെഗാ ബാൻഡ് മത്സരം നടത്തും. സെന്റ് മേരീസ് വാടാനപ്പിള്ളി,ഏയ്‌ഞ്ചൽ വോയ്‌സ് മൂവാറ്റുപുഴ ടീമുകൾ പങ്കെടുക്കും.നാളെ രാവിലെ പള്ളി നടയിൽ സ്പീഡ് ബോയ്സിൻ്റെ കൊമ്പൻ ചിറക്കൽ കാളിദാസനും,ബോൺ ബോൺ ക്ലബിൻ്റെ ശരൺ അയ്യപ്പനും സ്വീകരണം നൽകും. വെകീട്ട് 6 മുതൽ വിവിധ പ്രദേശങ്ങളിൽ നിന്നു 11 കമ്മറ്റികളുടെ നേതൃത്വത്തിൽ എഴുന്നള്ളിപ്പ്,രാത്രി 7നു 11 ആനകൾ അണിനിരക്കുന്ന കുട്ടി എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും
അഞ്ഞൂർ കത്തോലിക്ക പള്ളി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി
