ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര  വരവ് 5.10 കോടി

ഗുരുവായൂർ: ക്ഷേത്രത്തിൽ 2024 നവംബർ മാസത്തെ ഭണ്ഡാരം  എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 51007365
രൂപ.2 കിലോ 461ഗ്രാം സ്വർണ്ണം ലഭിച്ചു.വെള്ളി ലഭിച്ചത്16കിലോ 470ഗ്രാം.കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 52 ഉം നിരോധിച്ച ആയിരം രൂപയുടെ 11ഉം അഞ്ഞൂറിൻ്റെ 43 കറൻസിയും ലഭിച്ചു.കനറാ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.കിഴക്കേ നട ഇ ഭണ്ഡാരം വഴി
2.74ലക്ഷം രൂപയുംക്ഷേത്രം കിഴക്കേ നടയിലെ ഇ ഭണ്ഡാരം  വഴി 274066രൂപയും ലഭിച്ചു.പടിഞ്ഞാറെ നടയിലെ ഇ ഭണ്ഡാരം വഴി 51103രൂപ ലഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *