സുവിതം ജീവകാരുണ്യ കുടുംബ സംഗമവും സമാദരണ സദസ്സും സംഘടിപ്പിച്ചു

ഗുരുവായൂർ:ജീവകാരുണ്യ സംഘടനയായ ഗുരുവായൂർ സുവിതം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നൂറോളം അമ്മമാർക്ക് 500 രൂപ പെൻഷനും അന്നദാനവും, ചികിത്സാ ധനസഹായ വിതരണവും,സമാദരണ സദസ്സും ഒരുക്കി സുവിത സംഗമം സംഘടിപ്പിച്ചു. മാതാ കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സംഗമം കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വ: ടി.എസ്.അജിത് ഉൽഘാടനം ചെയ്തു. പെൻഷൻ വിതരണവും നടത്തി.സുവിതം പ്രസിഡന്റ്പി.കെ.സരസ്വതിയമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്നകുടുംബ സംഗമത്തിൽ കഴിഞ്ഞ ദിവസം ഗുരുവായൂർ ദർശനത്തിനെത്തി സ്വർണ്ണമാല ഉൾപ്പടെയുള്ള ബാഗ്‌ നഷ്ടപ്പെട്ട തിരുവനന്തപുരം സ്വദേശികളായ പാവപ്പെട്ട കുടുംബത്തിന് തനിക്ക് ലഭിച്ച ബാഗ് അന്വേഷിച്ച് കണ്ടെത്തി തിരിച്ച് നൽകി പത്തരമാറ്റിന്റെ  തിളക്കം ജീവിതത്തിൽ ഉയർത്തിയ ഗുരുവായൂരിലെ വ്യാപാര പ്രമുഖനും, സാമൂഹ്യ, സാംസ്ക്കാരിക, ജീവകാരുണ്യ പ്രവർത്തകനുമായ സി.ഡി. ജോൺസനെ സ്നേഹാദരം നൽകി അനുമോദിച്ചു.മാധ്യമ പ്രവർത്തകൻ വിജയൻ മേനോൻ മുഖ്യപ്രഭാഷണം നടത്തി. കെ.എച്ച്.ആർ.എ. ഗുരുവായൂർ യൂണിറ്റ് പ്രസിഡണ്ട് ഒ.കെ.ആർ.മണികണ്ഠൻ . സുവിതം സെക്രട്ടറി വരുണൻ കൊപ്പര, കോ.ഓഡിനേറ്റർ ബാലൻ വാറണാട്ട്‌, ഖജാൻജി മാർട്ടിൻ ആന്റണി,റിട്ട കോളജ് പ്രിൻസിപ്പൽ ഡോക്ടർ. സി.സുരേഷ്നായർ ,എഴുത്തു കാരിസീമാനീലേക്ഷ് എന്നിവർ സംസാരിച്ചു.സ്നേഹവിരുന്നും ഉണ്ടായിരുന്നു. പരിപാടിക്ക് കെ.പി.കരുണാകരൻ, എ.പി.ശങ്കരനാരായണൻ ,ഉഷകാവീട്,ഇന്ദിര കരുണാകരൻ, ആന്റോ ആന്റണി എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *