ഗുരുവായൂർ: ഗുരുവായൂരിൽ
മന്ത്രി മുഹമ്മദ് റിയാസിനു നേരെ കറുത്ത ഉടുമുണ്ട് അഴിച്ചുവീശി മധ്യവയസ്ക്കൻ. ഗുരുവായൂർ റെയിൽവേ മേൽപ്പാലം ഉദ്ഘാടന വേദിയിലേക്ക് മന്ത്രി വരുമ്പോഴായിരുന്നു മധ്യവയസ്ക്കൻ ധരിച്ചിരുന്ന കറുത്ത ഉടുമുണ്ട് അഴിച്ചു വീശിയത്.ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തു നീക്കി.മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവേ മേൽപ്പാലം ഓൺലൈനായി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രി വേദിയിലേക്ക് കടന്നു വന്നത്.ഈ സമയം വേദിക്കരികിൽ ഏറെ നേരമായി നിന്നിരുന്ന മധ്യവയസ്ക്കൻ തൻ്റെ കറുത്ത ഉടുമുണ്ട് അഴിച്ച് വീശുകയായിരുന്നു
