പുന്നയൂർക്കുളം:ശിശുദിനത്തിൽ പുന്നയൂർക്കുളം പഞ്ചായത്തിലെ കുരുന്നുകൾക്ക് സമ്മാനം.
നാലാം വാർഡ് തൃപ്പറ്റ് അങ്കണവാടി ഇനി സ്മാർട്ടാകും. എൻ.കെ അക്ബർ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന അങ്കണവാടിയുടെ ശിലാസ്ഥാപനം ശിശുദിനത്തിൽ എംഎൽഎ നിർവഹിച്ചു. കരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് നൽകാനും അവരെ ഉല്ലാസഭരിതമാക്കാനും പര്യപ്തമാകും വിധമാണ് അങ്കണവാടി നിർമ്മിക്കുന്നത്.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്
ജാസ്മിൻ ഷഹീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ കെ നിഷാർ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ റഹീം വീട്ടിപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമ ലീനസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മൂസ ആലത്തയിൽ,ബിന്ദു ടീച്ചർ,ബ്ലോക്ക് മെമ്പർ ഗ്രീഷ്മ ഷനോജ് വാർഡ് മെമ്പർ ഷംസുദ്ദീൻ ചന്ദനത്ത്, ഐ സി ഡി എസ് സൂപ്പർവൈസർ സിന്ധു, അംഗൻവാടി വെൽഫെയർ കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.
