മാലിന്യ പ്രശനത്തിന് പരിഹാരമായില്ല;കുന്നത്തൂരിലെ സ്വകാര്യ റിസോർട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി പ്രദേശവാസികൾ

പുന്നയൂർക്കുളം:
കുന്നത്തൂരിലെ സ്വകാര്യ  അയുർവേദ റിസോർട്ടിനെതിരെ  പ്രദേശവാസികളുടെ പ്രതിഷേധം.റിസോർട്ടിലെ മാലിന്യ സംസ്കരണം നടക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച് സംഘടിപ്പിച്ചത്. റിസോർട്ടിൽ മാലിന്യങ്ങൾ സംസ്കരിക്കാൻ ശാസ്ത്രീയമായ സംവിധാനങ്ങൾ ഇല്ല. പ്ലാസ്റ്റിക്ക് ഉൾപെടയുള്ള മാലിന്യങ്ങൾ കത്തിക്കുകയാണ് ചെയുന്നതെന്നും ഇതിൻ്റെ വീഡിയോ സഹിതം പരാതി നൽകിയിട്ടും കാര്യമായ നടപടികൾ ഉണ്ടായിട്ടില്ലെന്ന്  പ്രദേശവാസികൾ പറയുന്നു.ജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ സ്ഥാപിച്ചിട്ടുള്ള ഇൻസിനറേറ്റർ ശാസ്ത്രീയമല്ലെന്നും, സ്ഥാപിച്ചിട്ടുള്ളത് വീടുകൾക്ക് സമീപമണന്നും,കത്തികുമ്പോൾ പ്രദേശത്തെ  വീടുകളിലേക്ക് പുക പടരുന്നതായും പ്രതിഷേധക്കാർ ആരോപിച്ചു.കൂടാതെ മലിന ജലം പുറത്ത്  കെട്ടി കിടക്കുകയും ഭക്ഷണ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതെ തുറസായ സ്ഥലത്ത് ഇടുന്നുവെന്നും പറയുന്നു. വിവാഹങ്ങൾ ഉള്ള ദിവസങ്ങളിൽ രാത്രി 10 ന് ശേഷം ഉച്ചഭാഷിണി ഉപയോഗിക്കുന്നതടക്കമുള്ള പ്രശ്നങ്ങൾ നിരന്തരമായി  റിസോർട്ടിൽ നിന്നും ഉണ്ടാകുന്നതായും പഞ്ചായത്തിനും ബന്ധപെട്ട അധികാരികൾക്കും പരാതി നൽകിയിട്ടും അധികൃതർ റിസോട്ടിനെതിരെ നടപടിയെടുത്തില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. കുന്നത്തൂരിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം റിസോട്ടിനു സമീപം പൊലീസ് തടഞ്ഞു.തുടർന്ന് കവാടത്തിനു മുന്നിൽ നടന്ന ധർണ്ണ ബിജെപി ജില്ല വൈസ് പ്രസിഡൻ്റ് ദയാനന്ദൻ മാമ്പുള്ളി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ഗോകുൽ അശോകൻ അദ്ധക്ഷത വഹിച്ചു.
കൂട്ടായ്മ ഭാരവാഹികളായ ഹരി എഴുത്ത്പുരക്കൽ, സജീവ് കരുമാലിക്കൽ, കെ.ബി സുകുമാരൻ,മുരളി പൊലിയത്ത്,സനിൽ വെള്ളിക്കാട്ടിരി,ശ്യാം പനമുക്കിൽ, ഹീര കൃഷ്ണദാസ്,സീന സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി

കൂടുതൽ ദൃശ്യങ്ങൾ കാണാം…

Leave a Reply

Your email address will not be published. Required fields are marked *