കുന്നംകുളം: റോഡരികിൽ അനധികൃ തമായി മദ്യവിൽപ്പന നടത്തിയിരുന്ന യുവാവിനെ കുന്നംകുളം എക്സൈസ് സംഘം പിടികൂടി. പുന്നയൂർക്കുളം കടി ക്കാട് സ്വദേശി വെള്ളാട്ട് വീട്ടിൽ അനീ ഷിനെയാണ് (40) കുന്നംകുളം എ ക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മണി കണ്ഠന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ‌് ചെയ്തത്.കുന്നംകുളം -ചെറുവത്താനി റോഡിന്റെ തെക്ക് വശത്തുവെച്ചാണ് ഇയാൾ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ, ഇയാളുടെ പക്കലുണ്ടായിരുന്ന സഞ്ചിയിൽ നിന്ന് 30 കുപ്പികളിലായി സൂക്ഷിച്ച 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കണ്ടടുത്തു. റോഡ് വശത്ത് നിന്നാണ് ഇയാൾ ആവശ്യക്കാർക്ക് മദ്യം നൽകിയിരുന്നത്. അസിസ്‌റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഫലഗുണൻ, പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് സി.എ, സുനിൽദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീരാഗ്, സതീഷ് എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്. പ്രതിയെ കോട തിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
റോഡരികിൽ മദ്യവിൽപ്പന; പുന്നയൂർക്കുളം സ്വദേശി അറസ്റ്റിൽ
