കുന്നംകുളത്ത് വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 55 ഓളം പേർക്ക് ഭഷ്യവിഷബാധ

കുന്നംകുളം:കുന്നംകുളത്ത് വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 55 ഓളം പേർക്ക് ഭഷ്യവിഷബാധ. കഴിഞ്ഞ ഫെബ്രുവരി 8 ന് കുന്നംകുളം ടൗൺ ഹാളിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്കാണ് ഭഷ്യവിഷബാധ സംഭവിച്ചിട്ടുള്ളത്. വടക്കേക്കാട് പഞ്ചായത്തിലെ ഏഴാം വാർഡിലുള്ള 25 ഓളം പേർക്കും ചിറ്റഞ്ഞൂർ ആലുങ്ങൽ പ്രദേശത്തുള്ള മുപ്പതോളം പേർക്കുമാണ് ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുള്ളത്. ഇവർ കുന്നംകുളത്തെ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. ടൌൺ ഹാളിനുള്ളിൽ  നിന്നും കുടി വെള്ളം  ജ്യൂസ് അടിക്കാനും മറ്റും ഉപയോഗിച്ചിട്ടുണ്ടെന്നും ഹാൾ വാടകക്ക് എടുത്ത ശിവരാമൻ പറഞ്ഞു.വടക്കേക്കാട് ഹെൽത്ത് ഇൻസ്പെക്ടർ പി. ജി അശോകന്റെ നേതൃത്വത്തിലുള്ള ആരോഗ്യവിഭാഗം പ്രദേശത്ത് ക്യാമ്പ് ചെയ്തു.ക്ലോറിനേഷൻ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഭക്ഷ്യവിഷബാധയുടെ കാരണം വ്യക്തമായിട്ടില്ല. വിവാഹ സൽക്കാരം നടന്ന ടൗൺ ഹാളിലെ വെള്ളം പരിശോധിക്കണമെന്നാവിശ്യ പ്പെട്ട് കുന്നംകുളം മുൻസിപ്പൽ അധികൃതർക്ക് കത്ത് നല്കിയതായി എച്ച്ഐ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *