പണിമുടക്കിന്റെ പേരിൽ  നഗരസഭ കുടുംബാരോഗ്യ കേന്ദ്രങ്ങൾ അടച്ച നടപടി പ്രതിഷേധാർഹം; ബിജെപി

ഗുരുവായൂർ:പണിമുടക്കിന്റെ പേരിൽ ഗുരുവായൂർ നഗരസഭയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ അടച്ച നടപടി പ്രതിഷേധാർഹമെന്നും. ഇത് യാതൊരു  കാരണവശാലും അനുവദിക്കാൻ സാധിക്കില്ലെന്നും ബി ജെ പി .പൊതു ജനങ്ങൾക്ക് അടിയന്തിര ചിക്ത്സ സഹായങ്ങൾ നിഷേധിക്കുകയാണ് ഇതിലൂടെ സംഭവിക്കുന്നത്.
ഒരുപാട് ആളുകൾ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വന്ന് മടങ്ങി പോകുന്ന കാഴ്ച്ചയാണ് ഇന്നുണ്ടായത്. സി പി എം ഭരിക്കുന്ന ഗുരുവായൂർ നഗരസഭ പൊതുജനങ്ങളുടെ ജീവൻ വെച്ച് രാഷ്ട്രീയം കളിക്കുകയാണ്.ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം ബി.ജെ.പി സംഘടിപ്പിക്കുമെന്നും മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *