അഞ്ഞൂർ സെന്റ് ഫ്രാൻസിസ്‌ സേവിയേഴ്‌സ് കത്തോലിക്കാ  പള്ളിയിൽ സംയുക്ത തിരുന്നാൾ നവം-15 മുതൽ

അഞ്ഞൂർ: സെന്റ് ഫ്രാൻസിസ്‌ സേവിയേഴ്‌സ് കത്തോലിക്കാ  പള്ളിയിലെ പരിശുദ്ധ കന്യാ മറിയത്തിന്റെയും ഇടവക മാധ്യസ്ഥനായ വി.ഫ്രാൻസിസ് സേവ്യറിന്റെയും,വി. സെബാസ്ത്യനോസിന്റെയും  സംയുക്ത തിരുന്നാളിന് കൊടിയേറി.നവം 15,16,17,18 എന്നീ തിയ്യതികളിലാണ് തിരുനാൾ.രാവിലെ കൊടിയേറ്റത്തിനും തിരുകർമ്മങ്ങൾക്കും ഇടവക വികാരി ഫാ.ഷോൺസൺ ആക്കമറ്റത്തിൽ നേതൃത്വം നൽകി.തിരുനാൾ കൺവീനൻ ജോൺസൻ മാറോക്കി,ട്രസ്റ്റിമാരായ ജോജോ വടക്കൻ, ജിൻജോചുങ്കത്ത്,ബൈജു വാഴപ്പിള്ളി എന്നിവരുടെ നേതൃത്വത്തിൽ തിരുനാൾ പരിപാടികൾക്ക് ആരംഭം കുറിച്ചു. ഇന്നു മുതൽ വിവിധ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നവനാൾ തിരുകർമങ്ങൾ നടക്കും. നവം.15 ന് ഇടവക ദിനാഘോഷങ്ങൾ,16 ന് കൂടുതുറക്കൽ ശുശ്രൂഷ,അമ്പു വള എഴുന്നള്ളിപ്പ്,17 ന് ഞായറാഴ്ച ആഘോഷമായ തിരുനാൾ തിരുകർമ്മങ്ങൾ, പ്രദക്ഷിണം, വൈകീട്ട് 7 ന് നാടകം.18 ന് ഇടവകയിൽ മരിച്ചവരുടെ ഓർമ്മപെരുനാൾ.24 ന് എട്ടാമിടത്തോടുകൂടി തിരുനാൾ ആഘോഷങ്ങൾ സമാപിക്കും

Leave a Reply

Your email address will not be published. Required fields are marked *