ചാവക്കാട് :ഇന്ന് നിയമസഭയിൽ ധനകാര്യ വകുപ്പ് മന്ത്രി അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിൻ്റെ വികസനത്തിനായി വിവിധ പദ്ധതികൾക്കായി തുക വകയിരുത്തി. ഗുരുവായൂർ നഗരസഭ ആയുർവേദ ആശുപത്രി കെട്ടിടം – 2 കോടി,
ചാവക്കാട് മുനക്കക്കടവ് ഫിഷ് ലാൻഡിങ് സെൻറർ വിപുലീകരണം (സ്ഥലമെടുപ്പ് ) -2 കോടി,എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് കോട്ടക്കടപ്പുറം സ്കൂൾ മിനി സ്റ്റേഡിയം – 1 കോടി,ചക്ക കണ്ടം സ്ലോയിസ് കം ബ്രിഡ്ജ് നിർമ്മാണം – 2 കോടി,ചാവക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസ് പുതിയ കെട്ടിടം നിർമ്മാണം – 2 കോടി,ജി എം എൽ പി എസ് വടക്കേക്കാട് പുതിയ കെട്ടിടം – 1 കോടി എന്നീ പദ്ധതികൾക്കാണ് തുക വകയിരുത്തിയത്
സംസ്ഥാന ബഡ്ജറ്റ്; ഗുരുവായൂർ നിയോജക മണ്ഡലത്തിൽ വകയിരുത്തിയ പ്രവർത്തികൾ
