കുന്നംകുളം: കുന്നംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.കുന്നംകുളം –
ഗുരുവായൂർ റോഡിൽ ഗേൾസ് സ്കൂളിന് സമീപത്താണ് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.കുന്നംകുളം അഞ്ഞൂർ സ്വദേശി ഗോകുൽ (20) കുന്നംകുളം സ്വദേശി ഇവാൻ സാമുവൽ(19) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്.ചാവക്കാട് ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ നിന്ന് വരികയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഞമനേങ്ങാട് സ്വദേശി സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.അപകടത്തിൽ ബൈക്കിന്റെ മുൻവശം പൂർണമായും കാറിൻ്റെ മുൻവശം ഭാഗികമായും തകർന്നു. പരിക്കേറ്റവരെ കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കുന്നംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം;രണ്ട് പേർക്ക് പരിക്ക്
