ആറ്റുപുറം പള്ളിയിൽ ഊട്ടു തിരുന്നാൾ ആഘോഷിച്ചു


പുന്നയൂർകുളം:ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ
വിശുദ്ധ അന്തോണിസിന്റെ ഊട്ടുതിരുന്നാൾ ആഘോഷിച്ചു,തിരുന്നാൾ ദിവ്യ ബലിക്ക് ഫാ. സജിൻ തളിയൻ മുഖ്യ കാർമികത്വം വഹിച്ചു.ഫാ.ജിബിൻ താഴെകാടൻ സന്ദേശം നൽകി. വികാരി ഫാ.റിജോ വിതയത്തിൽ, ഡീക്കൻ പ്രിൻസ് കിളിയാമ്പ്രയിൽ, എന്നിവർ സഹകാർമ്മികരായി.
തിരുകർമ്മങ്ങൾക്ക് ശേഷം കപ്പേ ളയിലേക്ക് പ്രദീക്ഷണവും, ലദീഞ്,നേർച്ച ഭക്ഷണം വെഞ്ചിരിപ്പ്, പള്ളിയിൽ തിരുശേ ഷിപ്പ് വണങ്ങൽ,നേർച്ച ഊട്ടും നടത്തി.
തിരുന്നാൾ കമ്മിറ്റി ജന. കൺവീനർ സി. കെ.അനൂപ്,പള്ളി ട്രസ്റ്റിമാരായ സി.വി. ജേക്കബ്, സി.എ.ബോസ്,എം.ആർ.ഷെജി, സബ് കമ്മിറ്റി കൺവീനർമാർ, ഇടവക സെക്രട്ടറി കെ.ജെ.ജീജോ, കുടുംബകൂട്ടായ്മ കേന്ദ്ര സമിതി കൺവീനർ പി.ഐ.ആന്റോ,സെക്രട്ടറി കെ. കെ. ബെന്നി,യൂണിറ്റ്
പ്രസിഡണ്ട്‌മാർ എന്നിവർ നേതൃത്വം നൽകി,നേർച്ച ഭക്ഷണ വിതരണത്തിനു മാതൃവേദി പ്രവർത്തകരും,കെ.സി.വൈ. എം പ്രവർത്തകരും നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *