കുന്നംകുളം:കേച്ചേരിയില്‍ വ്യാപക മോഷണം.വിവിധ ഷോപ്പിങ്ങ് കോംപ്ലക്സുകളിലെ 15 ലേറെ കടകളിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷണ നടന്നത്. പ്രാദേശിക കേബിൾ നെറ്റ്വർക്ക് കേച്ചേരി ബ്യൂറോ ഓഫീസുകളായ ടുസ്റ്റാര്‍, ത്രി സ്റ്റാര്‍, ഓഫീസുകളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. പലയിടത്തും സ്ഥാപനങ്ങളുടെ പൂട്ട് തകര്‍ത്തിട്ടുണ്ടെങ്കിലും മോഷ്ടാവിന് അകത്ത് കയറുവാന്‍ സാധിച്ചിട്ടില്ല. ഗുരുവായൂര്‍ റോഡിലുള്ള അക്ഷയകേന്ദ്രം, സൂപ്പര്‍ മാര്‍ക്കറ്റ്, ടെക്സ്റ്റയില്‍ ഷോപ്പ് , ബുക്ക് സെന്റര്‍, സെപയര്പാര്ട്ട്സ് കട, എന്നിവയിലുള്‍പ്പെടെ മോഷണ ശ്രമം നടന്നിട്ടുണ്ട്. സ്പെയര്‍പാര്‍ട്ട്സ് കട കുത്തിതുറന്ന് മേശയലുണ്ടായിരുന്ന നാലായിരം രൂപ മോഷ്ടിക്കുകയും സിസിടിവി ക്യാമറ സംവിധനം തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ചുണ്ടലിൽ പെട്ടിക്കടയിലും മോഷണം നടന്നു. ചൂണ്ടൽ വീട്ടിൽ ശ്രീനിവാസൻ്റെ കടയിലാണ് കവർച്ച നടന്നത്.അഞ്ഞൂറ് രൂപയും ശീതളപാനിയങ്ങളും ബീഡി, സീഗരറ്റ് തുടങ്ങിയവയും മോഷ്ടിച്ചു.കുന്നംകുളം പോലീസ് സബ്ഇന്‍സ്പെക്ടര്‍ സി ഗിരീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു ഇടവേളക്കുശേഷമാണ് കേച്ചരിയിലെ സ്ഥാപനങ്ങളില്‍ വ്യാപക മോഷണം നടക്കുന്നത്.
Related Posts
തൃശൂരിൽ മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം
- admin
- June 9, 2026
- 0
തൃശൂർ: ഇന്ന് രാവിലെയുണ്ടായ മിന്നൽ ചുഴിയിൽ തൃശൂർ ജില്ലയിലെ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം. വില്ലടം, വിൽവട്ടം,നടത്തറ,പൂച്ചട്ടി തുടങ്ങിയ പ്രദേശങ്ങളിലാണ് മിന്നൽ ചുഴലിയടിച്ചത്. അതിശക്തമായ കാറ്റിനെത്തുടർന്ന് മരങ്ങൾ കടപുഴകി വീണു.പൂച്ചെട്ടി ഭാരതീയ വിദ്യാഭവൻ സ്കൂളിന്റെ പാർക്കിംഗിൽ […]
ദേവസ്വം മുതൽ അനധികൃത ദുരുപയോഗം; ഭക്തർക്കിടയിൽ പ്രതിഷേധമുയരുന്നു
- Ramesh Chembil
- October 24, 2023
- 0
ഗുരുവായൂർ:ഗുരുവായൂർ ദേവസ്വം ഫയർ സ്റ്റേഷന് വേണ്ടി നാലര കോടിയോളം മുടക്കി സ്ഥലവും കെട്ടിടവും നൽകാൻ പോകുന്നത് വിവാദമാകുന്നു..ദേവസ്വം മുതൽ അനധികൃതമായി ദുരുപയോഗം ചെയ്യുന്നതിനെതിരെഭക്തർക്കിടയിൽ പ്രതിഷേധമുയരുന്നുണ്ട്. ദേവസ്വം ഏക്ടിന് വിരുദ്ധമാണ് ഈ നടപടിയെന്നാണ് ഭക്തരുടെയും ക്ഷേത്ര […]
എടപ്പാളിൽ 2250 കിലോഗ്രാം പഴകിയ മത്സ്യം പിടിച്ചെടുത്തു
- Ramesh Chembil
- February 5, 2024
- 0
എടപ്പാൾ:ആനക്കര റൂട്ടിലെ തിരുമാണിയൂരിൽ നിന്ന്2250 കിലോഗ്രാം പഴയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.മത്സ്യവുമായി പോകുകയായിരുന്ന ലോറി നാട്ടുകാർ തടഞ്ഞുവെച്ച് അധികാരികളെ ഏൽപ്പിക്കുകയായിരുന്നു. ആരോഗ്യ-ഭക്ഷ്യ സുരക്ഷാ വകുപ്പുദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിൽ വിൽപനക്ക് യോഗ്യമല്ലെന്ന് കണ്ടെത്തിയ മത്സ്യം കുഴിവെട്ടി […]
