ചാവക്കാട്:പതിനായിരങ്ങളെ സാക്ഷിയാക്കി ദ്വാരക ബീച്ചിലെ
വിനായക തീരത്ത് ഗണേശ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്തു.
വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ചെറുതും വലുതുമായ നൂറോളം ഗണേശ വിഗ്രഹങ്ങളാണ് വിനായക തീരത്തെ കടലിൽ ഒഴുക്കിയത്. ഉച്ചക്ക് 2 മണിയോടെ ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച്
കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആരതി തെളിയിച്ച് ശോഭ യാത്ര ഉദ്ഘാടനം ചെയ്തു.കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ
നൂറ് കണക്കിന് ഗണേശ വിഗ്രങ്ങൾ രാവിലെ മുതൽ ഗുരുവായൂർ അമ്പലനടയിൽ എത്തിച്ചേർന്നിരുന്നു. ഗുരുവായൂരിൽ നിന്ന് മഹാശോഭ യാത്ര ചാവക്കാട് ദ്വാരക ബീച്ചിലേക്ക് പുറപ്പെട്ടു.തുടർന്ന് വിനായക തീരത്ത് ഗണേശ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യുകയായിരുന്നു.വിനായക തീരത്ത് നടന്ന സമാപന സമ്മേളനം സംസ്ഥാന ധർമ്മ ജാകരൺ പ്രമുഖ് വി.കെ വിശ്വനാഥൻ (വിശ്വൻ പാപ്പ) ഉദ്ഘാടനം ചെയ്തു.ജന.കൺവീനർ അഡ്വ.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു,പി.വത്സലൻ, ടി.പി മുരളി തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നല്കി
വിനായക തീരം ഗണേശ സംഘമ ഭൂമിയായി; നിമഞ്ജന ഘോഷ യാത്രയിൽ അണിനിരന്നത് പതിനായിരങ്ങൾ
