ശക്‌തമായ മഴ‌യിൽ കോൺക്രീറ്റ് ജലസംഭരണി കിണറിനു മുകളിലേക്ക് തകർന്നു വീണു

പുന്നയൂർക്കുളം:ശക്‌തമായ മഴ‌യിൽ കോൺക്രീറ്റ് ജലസംഭരണി കിണറിനു മുകളിലേക്ക് തകർന്നു വീണു.
പുന്നയൂർക്കുളം കോറോത്തയിൽ പള്ളിക്ക് പടിഞ്ഞാറ്
അത്താണിക്കൽ സുൽഫിക്കർ അലിയുടെ വീട്ടിലെ കോൺക്രീറ്റ് ജലസംഭരണിയാണ് കിണറിനു മുകളിലേക്ക് തകർന്നു വീണത്. കോൺക്രീറ്റ് പാളികൾ വീണ് കിണർ മൂടിയ നിലയിലാണ്. ഇന്നലെ വൈകിട്ട് 6.30 ന് ആണ് സംഭവം.സംഭരണിക്ക് വേണ്ടി കല്ലിൽ കെട്ടിയ ഉയർത്തിയ പമ്പ് ഹൗസും ഇതിനു മുകളിലെ 1000 ലീറ്ററിന്റെ കോൺക്രീറ്റ് സംഭരണിയുമാണ് വീണത്. കിണറിൻ്റെ ആൾമറയും തൂണുകളും തകർന്നിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *