അധ്യാപകദിനം ആഘോഷിച്ചു

വടക്കേക്കാട്:ദേശീയ അധ്യാപകദിനത്തിൽ വൈലത്തൂർ ഈസ്റ്റ് എ.എൽ.പി.സ്ക്കൂളിൽ വിദ്യാർത്ഥികൾ ഗുരുവന്ദനം സംഘടിപ്പിച്ചു.വിദ്യാർത്ഥി പ്രതിനിധി ആദിത്യൻ സി.എം സ്വാഗതം പറയുകയും ക്ലാസ്സ് ലീഡർമാർ പൂക്കൾ നൽകി അധ്യാപകരെ വരവേൽക്കുകയും ചെയ്തു.സ്ക്കൂൾ അസംബ്ളിയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തതും പത്രവായന നടത്തിയതും, പ്രാർത്ഥനയും, ദേശീയഗാനവും ആലപിച്ചതും അധ്യാപകരായിരുന്നു. ഹെഡ്മാസ്റ്റർ വി.ജിയോ ജോർജ്  അധ്യാപക ദിന സന്ദേശം നൽകി. സീനിയർ ടീച്ചർ എ.എ.സിസി  ഡോ. എസ് രാധാകൃഷണനെ അനുസ്മരിച്ചു.തൊഴിലുകളുടെ മഹത്വം വിളിച്ചോതുന്ന ഓപ്പൺ സ്കിറ്റും, അധ്യാപനത്തിൻ്റെ ശ്രേഷ്ഠത വിളിച്ചോതുന്ന സ്കിറ്റും വിദ്യാർത്ഥികൾ അവതരിപ്പിച്ചു. പരിപാടികൾക്ക് സ്ക്കൂൾ ലീഡർ ആൻവെൽ,സ്റ്റാഫ് സെക്രട്ടറി എൻ. ജോളി ജോസ്, അധ്യാപകരായ വിൻസി ജോസ്, ഫ്ലെമി സി പ്രസാദ് എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *