പുന്നയൂർക്കുളം:അണ്ടത്തോട് ദർഗ്ഗാ ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്ന അശ്ശൈഖ് ഹയാത്തുൽ ഔലിയായുടെ പേരിൽ ജാതിമത ഭേദമന്യേ ആഘോഷിച്ചു വരാറുള്ള ചന്ദനക്കുടം നേർച്ച തുടങ്ങി. രണ്ട് ദിവസങ്ങളിലായ് നടന്ന ആഘോഷത്തിൽ ആദ്യ കാഴ്ച അണ്ടത്തോട് ബീച്ച് ചാലിൽ സുലൈമാൻ്റെ വസതിയിൽ നിന്ന് ജാറത്തിലെത്തി കൊടിയേറ്റവും സമൂഹ സിയാറത്തും നടത്തി.മുഹമ്മദ് മുസ് ലി യാർ പട്ടിക്കാട് സിയാറത്തിന് നേതൃത്വം നൽകി.ആറ്റുണിതങ്ങൾ ഉള്ളാളം, നേർച്ചാ ഘോഷ കമ്മറ്റി ചെയർമാൻ ഇസ്ഹാഖ്ചാലിൽ, വൈസ് ചെയർമാൻ വി.ഷാജഹാൻ, കൺവീനർ സുഹൈൽ അബ്ദുള്ള, ജോയിൻ്റ് കൺവീനർ മുഹമ്മദ് അമീൻ, ട്രഷറർ കെ.അലി, മുഹമ്മദാലി മടപ്പൻ, ഷിഹാബ്, തുടങ്ങിയവർ നേർച്ചാ ഘോഷ പരിപാടിക്ക് നേതൃത്വം നൽകി.ക്ലബ്ബുകളുടെയും, സംഘടനകളുടെയും നേതൃത്വത്തിൽ 13 ഓളം കാഴ്ചകൾ ജാറത്തിലെത്തും. നേർച്ചാ ഘോഷ സുരക്ഷക്ക് വടക്കെക്കാട് പോലീസ് എസ് എച്ച് ഒ ബിജുവിൻ്റെ നേതൃത്വത്തിൽ ശക്തമായ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Related Posts
അകലാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരണപ്പെട്ടു.
- Ramesh Chembil
- March 20, 2024
- 0
ചാവക്കാട്:അകലാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരണപ്പെട്ടു.ഇരിങ്ങാലക്കുട സ്വദേശി മനകുളങ്ങര പറമ്പിൽ നവാസ് (52) ആണ് മരണപ്പെട്ടത്.ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അകലാട് സ്കൂളിന് സമീപം ഇന്നലെ വൈകീട്ട് 4.45 ഓടെ നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ചു […]
പൗലോസ് മാർ പീലക്സിനോസ് മെത്രപ്പോലീത്തയുടെ 26-ാം ഓർമ്മപെരുന്നാൾ
- Ramesh Chembil
- November 10, 2024
- 0
കുന്ദംകുളം:പുണ്യശ്ലോകനായ പൗലോസ് മാർ പീലക്സിനോസ് മെത്രപ്പോലീത്തയുടെ 26-ാം ഓർമ്മപെരുന്നാൾ ആഘോഷിച്ചു. സെൻ്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ മലങ്കര കത്തോലിക്ക സഭ കൂരിയ മെത്രാൻ ഡോ. ആൻ്റണി മാർ സിൽവാനോസ് മെത്രപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു. […]
വരുന്നൂ പേപ്പർ നോട്ടുകൾക്ക് പകരം പ്ലാസ്റ്റിക് നോട്ടുകൾ; ആദ്യം പുറത്തിറങ്ങുക 10, 20 രൂപ നോട്ടുകൾ
- admin
- May 29, 2026
- 0
മുംബൈ: രാജ്യത്തെ കറൻസി നോട്ടുകളുടെ അച്ചടിയിലും രൂപകൽപ്പനയിലും വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിൽ ഉപയോഗിച്ചുവരുന്ന കോട്ടൺ അധിഷ്ഠിത പേപ്പർ നോട്ടുകൾക്ക് പകരം, പ്രത്യേക പ്ലാസ്റ്റിക് അഥവാ പോളിമർ ഉപയോഗിച്ച് നിർമ്മിച്ച […]
