കുന്ദംകുളം:പുണ്യശ്ലോകനായ പൗലോസ് മാർ പീലക്സിനോസ് മെത്രപ്പോലീത്തയുടെ 26-ാം ഓർമ്മപെരുന്നാൾ ആഘോഷിച്ചു. സെൻ്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ മലങ്കര കത്തോലിക്ക സഭ കൂരിയ മെത്രാൻ ഡോ. ആൻ്റണി മാർ സിൽവാനോസ് മെത്രപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു. കുന്ദംകുളം മേഖല വികാരി ഷാജു വെട്ടിക്കാട്ടിൽ, ബിജു എടയാളിക്കുടിയിൽ, ഫാ.ജോബ് കുഴുപ്പള്ളി, ഫാ. ബാബു മാത്യുസ് മണ്ടും മ്പാൽ,ഫാ. കുരിയൻ തോണ്ടു കുഴിയിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. അനുസ്മരണ മീറ്റിംങിൽ ജോർജജ് വടക്കൻ കോർ എപ്പിസ്ക്കോപ്പയും എം സിഎംഎഫ് രൂപത പ്രസിണ്ടൻ്റ് അന്നമ്മ ബേബി,ജിയോ ജോർജ്ജ് വടക്കൻ, വികാരി ഫാ. ജോസഫ് തഴത്തേൽ, പേൾവി അയ്യംകുളങ്ങര എന്നിവർ പ്രസംഗിച്ചു.
പൗലോസ് മാർ പീലക്സിനോസ് മെത്രപ്പോലീത്തയുടെ 26-ാം ഓർമ്മപെരുന്നാൾ
