ബാലഗോകുലം പ്രവർത്തകസമിതി ശിബിരം

കേച്ചേരി:ബാലഗോകുലം ഗുരുവായൂർ ഗോകുല ജില്ലയുടെ പ്രവർത്തകസമിതി ശിബിരം  മഴുവഞ്ചേരി നേഷണൽ ഹെറിറ്റേജ് സെൻ്ററിൽവെച്ച് നടന്നു. ഗോകുലജില്ലാ അദ്ധ്യക്ഷൻ കെ.എം.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ചന്ദ്രമോഹൻ കുമ്പളങ്ങാട് ശിബിരം ഉദ്ഘാടനം ചെയ്തു.ബാലഗോകുലം ഉത്തരകേരളം അദ്ധ്യക്ഷൻ ഹരീന്ദ്രൻ മാസ്റ്റർ, ഉപാദ്ധ്യക്ഷൻ ശ്രീകുമാർ മാസ്റ്റർ, റവന്യൂ ജില്ലാ കാര്യദർശി പി. ജി. ഷമ്മി  എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. എ.വി രഞ്ജിത്ത് സ്വാഗതവും ഷൈജാ പ്രസാദ് നന്ദിയും പറഞ്ഞു.ശിവദാസൻ മാസ്റ്റർ,
റ്റി. എ. ശിവരാമൻ,സുജിത് സി. എസ്,പി.എസ്. ശ്രീലക്ഷ്മി,എം. എസ്.രാജൻ,പി. എസ് നാരായണൻ,റ്റി.ബാബു,പി. ബി സുദേവ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *