ചിങ്ങ മഹോത്സവത്തിന് കൊടികയറി…

ഗുരുവായൂർ:ചിങ്ങ മഹോത്സവത്തിന് കൊടികയറി. ഗുരുപവനപുരി ഒന്നായി ഒരുമയോടെ ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ കൂട്ടായ്മയുടെ നേതൃത്വത്തിൽ സമൂഹഹൈന്ദവ കൂട്ടായ്മയിൽമലയാള വർഷമാസാരംഭസുദിനമായ ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) നടത്തപ്പെടുന്ന ചിങ്ങ മഹോത്സവത്തിന്  കൊടിയേറി. കിഴക്കെനടമജ്ഞുളാൽ പരിസരത്ത് വാദ്യ പ്രവീൺ ഗുരുവായൂർ ജയപ്രകാശിന്റെ സാരഥത്തിൽകേളീക്കൊട്ടിന്റെ അകമ്പടിയിൽഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കൊടിയേറ്റ കർമ്മം നിർവഹിച്ചു. മഹോത്സവ വർക്കിംങ് ചെയർമാൻ കെ.ടി ശിവരാമൻ നായർ അദ്ധ്യക്ഷനായി. തുടർന്ന് സമുദായ സാരഥികൾ ഒത്ത് ചേർന്ന സമന്വയ ജോതി തെളിയിച്ചു. മജ്ഞുളാൽത്തറ പരിസരവും ചിരാതിൽ പ്രകാശ ശോഭയും പകർന്നു . മധുര വിതരണവുമുണ്ടായി. കൺവീനർ അഡ്വ. രവി ചങ്കത്ത് മഹോത്സവ വിവരണം നടത്തി. സെക്രട്ടറി അനിൽ കല്ലാറ്റ്, ബാലൻ വാറണാട്ട്, ശ്രീധരൻ മാമ്പുഴ, ഡോ. സോമസുന്ദരൻ, ശശി കേനാടത്ത് , ജയറാം ആലക്കൽ,നിർമ്മല നായകത്ത് . രാധാ ശിവരാമൻ, ഐ.പി. രാമചന്ദ്രൻ,ശ്രീകുമാർ . പി.നായർ , മുരളി അകമ്പടി. രാമകൃഷ്ണൻഇളയത്, വി.ബാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഗുരുപവനപുരി അപ്പാടെ മഹോത്സവ വരവറിയിച്ച് കൊടികൂറകളും ഉയർന്നു. ആഗസ്റ്റ് 17 ന് ചിങ്ങ മഹോത്സവ ദിനത്തിൽ ഉച്ചയ്ക്ക് 3 മണിക്ക് മജ്ഞുളാൽത്തറ പരിസരത്ത് വാദ്യ പ്രവീൺ ഗുരുവായൂർ ജയപ്രകാശിന്റെ പ്രമാണത്തിൽ 251 വാദ്യ കലാകാരന്മാർ മാറ്റുരയ്ക്കുന്ന” മജ്ഞുളാൽത്തറ മേളം, മികവുറ്റവാദ്യ പ്രതിഭയ്ക്ക് നൽക്കുന്ന 10001 കയും പ്രശസ്തിപത്രവും ഫലകവു അടങ്ങുന്ന “ശ്രീ ഗുരുവായൂരപ്പൻ മേള പുരസ്ക്കാര വിതരണം, വാദ്യ വിദ്വാൻ ഗുരുവായൂർ പ്രമോദ് കൃഷ്ണയുടെ സാരഥ്യത്തിൽ അമ്പതോളം കലാകാരന്മാരുടെ പഞ്ചവാദ്യ അകമ്പടിയിൽ വാദ്യതാളത്തോടെ, താലപ്പൊലിയോടെ, രാധാകൃഷ്ണ വേഷങ്ങളോടെ, ഭജനമണ്ഡലിയുമായി സന്യാസി ശ്രേഷ്ഠമാർനയിക്കുന്ന ഗുരുവായു ക്ഷേത സന്നിധിയിലേക്ക് ഭക്തജനഘോഷയാത്ര, ക്ഷേത്രസന്നിധിയിൽ എത്തിയാൽ കിഴക്കെ നടപ്പന്തലിൽ ഭഗവാന് മുന്നിൽ കമനീയമായി അലങ്കരിച്ച്‌വെച്ച ഐശ്വര്യ വിളക്കുകൾ പ്രാർത്ഥനയോടെ നറും നെയ്യിൽ തിരിതെളിയിച്ച് സമർപ്പണം എന്നിവയോടെ ചിങ്ങ മഹോത്സവം പരിസമാപ്തി കുറിക്കുന്നതാണ് കൊടിയേറ്റ ചടങ്ങിന് രവി വട്ടരങ്ങത്ത്,ഹരിദാസ് മാമ്പുഴ ബാബു വീട്ടിലായിൽ, ശശികുമാർ കൊടമന, ജയൻ മേനോൻ,എം. ശ്രീനാരായണൻ, കാർത്തികകോമത്ത് ഗീതാ ഹരി, ഉഷ ശശികുമാർ ശാന്ത മണ്ണുങ്ങൽ,ഇന്ദിരസോ മസുന്ദരൻ.സേതു കരിപ്പോട്ട്, സി മോഹനകൃഷ്ണൻ , വേണുഗുരുവായൂർ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *