പാലപ്പെട്ടിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു;യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി

പുന്നയൂർക്കുളം:പാലപ്പെട്ടിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു.യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി.
എയർപോർട്ടിൽ പോയി തിരിച്ചു വരികയായിരുന്ന തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ചിരുന്ന KL 10 BA 2195 കാറാണ് ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ പാലപ്പെട്ടി ദുബൈപടിയിൽ വെച്ച് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം.തീ പിടിച്ചത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിൽ കാർയാത്രികരായ ജസീം,സാദിഫ്,ജാഫർ എന്നിവർ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. തൊട്ടടുത്തുള്ള വീട്ടിൽ നിന്നും മോട്ടറടിച്ച് തീ നിയന്ത്രണ വിധേയമാക്കി

Leave a Reply

Your email address will not be published. Required fields are marked *