മണത്തല അയിനിപ്പുള്ളി ശ്രീസുബ്രമണ്യ ശാസ്താ മംഗല ക്ഷേത്രത്തിൽ ഇല്ലംനിറ ഭക്തിസാന്ദ്രമായി

ചാവക്കാട്:മണത്തല അയിനിപ്പുള്ളി ശ്രീസുബ്രമണ്യ ശാസ്താ മംഗല ക്ഷേത്രത്തിൽ ഇല്ലംനിറ ഭക്തിസാന്ദ്രമായി.പൂജാദി കാര്യങ്ങളുടെ അവകാശി അയിനിപ്പുള്ളി വൈശാഖ് ശർമ്മയുടെ മുഖ്യകാർമ്മികത്വത്തിൽ ആണ് ചടങ്ങുകൾ നടന്നത്.ക്ഷേത്രം മേൽശാന്തി ഷാരോൺ ശാന്തി,വിനോദ് കുമാർ ശാന്തി,രാജേഷ്‌കുമാർ ശാന്തി എന്നിവർ സഹ കാർമ്മികരായി.പൂജിച്ച നെൽക്കതിരുകൾ ഭക്തജങ്ങൾക്ക് വിതരണം ചെയ്തു.ക്ഷേത്രം ഊരാളൻ അയിനിപ്പുള്ളി വിശ്വംഭരൻ പരിപാടികൾക്ക് നേതൃത്വം നൽകി.നിരവധി ഭക്തജനങ്ങൾ പരിപാടിയിൽ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *