കുന്നംകുളം:ചൊവ്വന്നൂരിൽ രണ്ട് കിലോ ഹാഷിഷ് ഓയിലും 65 ഗ്രാം എംഡി എം എയുമായി രണ്ട് യുവാക്കളെ കുന്നംകുളം പൊലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടി.ഗുരുവായൂർ പേരകം കാവീട് സ്വദേശി അൻസിൽ(21),താമരയൂർ സ്വദേശി നിതീഷ് (31) എന്നിവരാണ് പിടിയിലായത്.ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സംഘം പിടിയിലായത്. ബാഗ്ലൂരിൽ നിന്ന് വില്പനക്കായി ലഹരി വസ്തുക്കൾ ഗുരുവായൂരിലേക്ക് കാറിൽ കൊണ്ടുവരുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്.പ്രതികളെയും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു
കുന്നംകുളത്ത് വൻ ലഹരിവേട്ട;ചൊവ്വന്നൂരിൽ ആശിഷ് ഓയിലും എംഡി എംഎയുമായി ഗുരുവായൂർ സ്വദേശികൾ പിടിയിൽ
