ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൽ ദ്വിദിന “ചിത്ര രാമായണം” ദേശീയ സെമിനാറിന് തുടക്കമായി

ഗുരുവായൂർ: ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൽ ദ്വിദിന “ചിത്ര രാമായണം”ദേശീയ സെമിനാറിനും ചിത്രപ്രദർശനത്തിനും തുടക്കമായി. തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്റർ ഡയറക്ടർ കെ. കെ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ അധ്യക്ഷനായി. ദേവസ്വം ഭരണ സമിതി അംഗം കെ. പി. വിശ്വനാഥൻ, ദേവസ്വം വൈദിക – സംസ്ക്കാരിക പഠന കേന്ദ്രം ഡയറക്ടർ ഡോ. പി. നാരായൺ നമ്പൂതിരി, ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പാൾ എം. നളിൻബാബു, അദ്ധ്യാപകൻ ബബിഷ് യു. വി. എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന സെമിനാറിൽ ഡോ. നിത്യ. പി. വിശ്വം “രാമായണത്തിലെ സ്ത്രീത്വം” എന്ന വിഷയവും ഡോ. ലക്ഷ്മി ശങ്കർ “രാമായണത്തിലെ രാഷ്ട്ര ദർശനം “എന്ന വിഷയ ത്തിലും പ്രഭാഷണങ്ങൾ നടത്തി. ഡോ. മായ. എസ്. നായർ സെമിനാറിൽ മോഡറേറ്റർ ആയിരുന്നു. നാളെ നടക്കുന്ന സെമിനാറിൽ ഡോ. എസ് രാജേന്ദു, ഡോ. സാജു തുരുത്തിൽ, ഡോ. ഭദ്ര പി. കെ. എം, ഡോ. ക്രിസ് വേണുഗോപാൽ, ഡോ. ജയന്തി ദേവ്‌ രാജ് എന്നിവർ പ്രഭാഷണങ്ങൾ നടത്തും. സെമിനാർ നാളെ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *