ചാവക്കാട്: ഒരുമനയൂരിൽ സ്കൂൾ അധ്യാപകൻ കാറിടിപ്പിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഒരുമനയുർ മുത്തമ്മാവ് നീലങ്കാവിൽ കാർബെല്ലിനാണ് (46) പരിക്കേറ്റത്. ഇയാളെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച ഉച്ചക്ക് ശേഷം രണ്ടോടെ ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ചർച്ചിന് സമീപമാണ് സംഭവം.സ്കൂൾ അധ്യാപകൻ തൻ്റെ കാർ പല പ്രാവശ്യം കാർബെല്ലിനെ ഇടിപ്പിച്ച ശേഷം നിർത്താതെ പോയതായാണ് പരാതി.മുൻവൈരാഗ്യമാണ് കാരണമെന്ന് പറയുന്നു.
ഒരുമനയൂരിൽ സ്കൂൾ അധ്യാപകൻ കാറിടിപ്പിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി
