ഗുരുവായൂർ ക്ഷേത്രത്തിലെ തൃപ്പുത്തരി നാളെ

ഗുരുവായൂർ:ഇല്ലം നിറയുടെ തുടർച്ചയായുള്ള ഗുരുവായൂർ ക്ഷേത്രത്തിലെ തൃപ്പുത്തരി ആഗസ്റ്റ് 28  ബുധനാഴ്ച പകൽ 9.35മുതൽ 11.40 വരെയുള്ള മുഹൂർത്തത്തിൽ നടക്കും.
പുത്തരി പായസം തയ്യാറാക്കുന്നതിന് 2.88 ലക്ഷം രൂപ യുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്.തൃപ്പുത്തരി ദിവസം ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസം തയ്യാറാക്കും.ഒരു ലിറ്ററിന് 240 രൂപയാകും നിരക്ക്. മിനിമം കാൽ ലിറ്റർ പായസത്തിന് 60 രൂപയാകും നിരക്ക്. ഒരാൾക്ക് പരമാവധി 2 ടിക്കറ്റ് അനുവദിക്കും.പുത്തരി പായസം കൂടുതൽ സ്വാദിഷ്ടമാക്കുന്നതിന് 2200  എണ്ണം കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിക്കും

Leave a Reply

Your email address will not be published. Required fields are marked *