ഗുരുവായൂർ:ഐശ്വര്യത്തിന്റെയുംസമുദ്ധിയുടെയും വിളനിലമായും ,കാർഷിക നിറവിന്റെ സമാരംഭവും സമ്മജ്ജ സമായി ഒത്ത്ച്ചേരുന്നവിഷു ആഘോഷസമൃദ്ധിയിൽസഹവർത്തിത്തതിന്റെസത്ത കൂടി പകർന്ന് ഗുരുവായൂർ ക്ഷേത്ര തിരുമുന്നിൽ ആയിരത്തോളം ഭക്തർക്ക് ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ അഞ്ച് രൂപ മഞ്ഞ നാണയം. കമനീയമായ ഗുരുവായൂരപ്പന്റെ ചിത്രവും, വിഷു ആശംസ ആലേഖനം ചെയ്തകാർഡുമായി ചേർത്ത് വിതരണം ചെയ്തു.പതിനഞ്ച് വർഷകാലത്തിലേറെയായി
ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ വിഷു കൈനീട്ടം നല്കി വരുന്നത്. ആദ്യമൊക്കെ തെക്കുമുറി ഹരിദാസ് ആണ് ചടങ്ങിന് നേതൃത്വം നല്കിയിരുന്നത്. കിഴക്കെ നട ക്ഷേത്ര ഗോപുരത്തിനു മുമ്പിൽ നടന്ന ആത്മീയസാന്ദ്രമായ അന്തരീക്ഷത്തിൽ വിഷു കൈനീട്ട വിതരണോൽഘാടനം ഗുരുവായൂർ ദേവസ്വം അഡ്മിനേസ്ട്രർ ഒ.ബി അരുൺ കുമാർ മാതൃകാ അദ്ധ്യാപകനും സാഹിത്യ സാംസ്ക്കാരിക പ്രവർത്തകനുമായ ഷാജു പുതുരിന് നൽകി നിർവഹിച്ചു.കൂട്ടായ്മ പ്രസിഡണ്ട് കെ.ടി ശിവരാമൻ നായർ അദ്ധ്യക്ഷനായി,സെക്രട്ടറി അനിൽ കല്ലാറ്റ് വിഷു സന്ദേശം നൽകി. ബാലൻവാറണാട്ട് ആ മുഖപ്രസംഗം നടത്തി.ശ്രീധരൻ മാമ്പുഴ,ശശി കേനാടത്ത്, മുരളിമുള്ളത്ത് ,നിർമ്മല നായകത്ത്,എം.ഹരിദാസ് എന്നിവർ സംസാരിച്ചു. ക്ഷേത്രപരിസരത്ത് എത്തിച്ചേർന്നവർക്കും വരിയിൽ നിന്നവർക്കും തുടർന്ന് വിഷുകൈനീട്ടവിതരണം നടത്തി. പരിപാടിയ്ക്ക് അഡ്വ.രവി ചങ്കത്ത് ,രവി വട്ടരങ്ങത്ത്, വി.ബാലകൃഷ്ണൻ നായർ, എം.ശ്രീ നാരായണൻ , ശശികുമാർ കൊടമന,മുരളി അകമ്പടി,പി.കെ.കെ മേനോൻ , ബിന്ദുദാസ്,മല്ലിക മേനോൻ എന്നിവർ നേതൃത്വം നൽകി
കണ്ണന്റെ മുന്നിലെത്തിയ ആയിരങ്ങൾക്ക് പതിവ് തെറ്റിക്കാതെ വിഷുകൈനീട്ടം നൽകി ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മ
