ഞമനേങ്ങാട്: ഞമനേങ്ങാട് സെൻ്ററിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഞമനേങ്ങാട് മൂത്തേടത്ത് ജഗതീഷ് മകൻ വിഗ്നേഷ് (24) നാണ് പരിക്കേറ്റത്. അപകടത്തിൽ തലക്കും കഴുത്തിനും കൈക്കും പരുക്കേറ്റിട്ടുണ്ട്.ഞമനേങ്ങാട് ചായക്കടക്കു സമീപം 12.15 ഓടെയാണ് അപകടം.ഐ സി എ വട്ടം പാടം റോഡിൽ നിന്ന് വന്ന ബൈക്ക് നിയന്ത്രണം വിട്ട് ചായക്കടയിൽ ഇടിച്ചു മറിയുകയായിരുന്നു.ഇടിയുടെ അഗാധത്തിൽ വിഗ്നേഷ് സമീപത്തെ തോട്ടിലേക്ക് തെറിച്ചു വീണു. പരിക്കേറ്റയാളെ വൈലത്തൂർ ഏക്ടസ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഞമനേങ്ങാട് ബൈക്ക് അപകടം; യുവാവിന് ഗുരുതര പരിക്ക്
