കുന്നംകുളം വടക്കാഞ്ചേരി റോഡിൽ പഴയ ഇരുനില കെട്ടിടം തകർന്നു വീണു

കുന്നംകുളം : കുന്നംകുളം വടക്കാഞ്ചേരി റോഡിൽ ഓടിട്ട പഴയ ഇരുനില കെട്ടിടം തകർന്നു വീണു.ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് കെട്ടിടത്തിന്റെ മുൻഭാഗം നിലം പതിച്ചത്. വടക്കാഞ്ചേരി റോഡിലെ തോമസ്, ഡേവിസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ചെറുവത്തൂർ ബിൽഡിംഗ് ആണ് പൊളിഞ്ഞു വീണത്.കെട്ടിടത്തിന്റെ മുൻഭാഗമാണ് അപ്പാടെ നിലം പതിച്ചത്.ഈ സമയത്ത് ആരും തന്നെ പുറത്ത് ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കെട്ടിടത്തിൽ 15 ഓളം കടകൾ പ്രവർത്തിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *