കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമം പ്രകാരം ജയിലിലടച്ചു

ചാവക്കാട്:തൃശൂർ ജില്ലാ കളക്ടറുടെ കരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമം പ്രകാരം ജയിലിലടച്ചു.
ചാവക്കാട് മണത്തല പുന്ന‍ സ്വദേശി ഫവാസ് (32)നെയാണ് ജില്ലാ പോലീസ് കമ്മീഷണർ ആർ.ഇളങ്കോയുടെ നിർദേശപ്രകാരം ഗുരുവായൂർ എ സി പി ബിജു.കെ.എം.ന്റെ നേതൃത്വത്തിൽ ചാവക്കാട് ഇൻസ്പെക്ടര്‍ വിമൽ.വി.വി, ചാവക്കാട്  സബ്ബ് ഇൻസ്പെക്ടര്‍ വിഷ്ണു,വി.നായര്‍, എ.എസ്.ഐ. താജി, സിവിൽ പോലീസ് ഓഫീസര്‍‍മാരായ രഞ്ജിത്ത്, ശിവപ്രസാദ്, അനൂപ് എന്നിവരടങ്ങുന്ന പോലീസ് സംഘം അറസ്റ്റ്  ചെയ്ത് ജയിലിലടച്ചത്.ചാവക്കാട്, തിരൂര്‍ സ്റ്റേഷനുകളിലായി‍ ഫവാസിനെതിരെ കൊലപാതകശ്രമം,മോഷണം, ദേഹോപദ്രവം ഏൽപ്പിക്കുക,  സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേൽപ്പിക്കുക,അസഭ്യം പറയുക,ഭീഷണിപ്പെടുത്തുക, സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ച മയക്കുമരുന്ന് കൈവശം വെക്കുക,സ്കൂൾ കുട്ടികളടക്കമുള്ളവര്‍ക്ക് എം.ഡി.എം.എ. പോലുള്ള മയക്കുമരുന്ന് വസ്തുക്കൾ വിൽക്കുക തുടങ്ങിയ പൊതുസമാധാനത്തിനും, പൊതുസുരക്ഷക്കും ഭീഷണിയുണ്ടാക്കുന്നതായ കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ട് പൊതുസമാധാനത്തിനും, പൊതുസുരക്ഷക്കും കടുത്ത ഭീഷണിയായി തീർന്നിട്ടുളള വ്യക്തിയാണെന്നും,പൊതു സമാധാനത്തിനും പൊതു സുരക്ഷക്കും ഭീഷണിയുണ്ടാക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്നയാളായതിനാലാണ് “കുപ്രസിദ്ധ ഗുണ്ട” എന്ന ഗണത്തിലുൾപ്പെടുത്തി ഫവാസിനെതിരെ കാപ്പാ നടപടിയുണ്ടായിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലായി ഗുരുവായൂർ സബ് ഡിവിഷനിലെ ചാവക്കാട് പോലീസ് സ്റ്റേഷനിൽ മാത്രമായി പതിനേഴാമത്തെ വ്യക്തിക്ക് എതിരെയാണ് കാപ്പാ നിയമനടപടികൾപ്രകാരം നടപടികൾ ചുമത്തുന്നത്. എം.ഡി.എം.എ. പോലുള്ള നിരോധിത മയക്കുമരുന്നുകൾ സ്കൂൾ കുട്ടികളടക്കമുള്ളവര്‍ക്ക് വിതരണം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് തൃശൂര്‍ ജില്ലാ പോലീസ് മേധാവി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *