ഗുരുവായൂർ കിഴക്കെ നടയിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ:കിഴക്കേനടയിൽ വ്യാപാരഭവൻ കെട്ടിടത്തിനടുത്ത് കിടക്കുന്ന അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി.61 വയസ്സ് പ്രായം തോന്നിക്കുന്ന അശോകൻ എന്ന പേരുള്ളയാളെയാണ് ഇന്ന് രാവിലെ 9 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പിന്നീട് ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസിൽ ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്കും,പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കും മാറ്റി. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കേണ്ടതാണ്. 0487 – 2556362,സബ് ഇൻസ്പെക്ടർ കെ ഗിരി 9447224043

Leave a Reply

Your email address will not be published. Required fields are marked *