കോട്ടപ്പടി: കാളികുളം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഊട്ടുപുരക്ക് തറകല്ലിടൽ കർമ്മം ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗം
സ്വാമി പ്രബോധ തീർത്ഥ നിർവഹിച്ചു.ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് വി. എ ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ രാധാകൃഷ്ണ ഗ്രൂപ്പ് ചെയർമാൻ പി.എസ് പ്രേമാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി. ഊട്ടുപുര നിർമ്മാണ ഫണ്ടിലേക്കുള്ള ആദ്യ തുക പുളിക്കൽ ജാനകി ശ്രീനിവാസൻ ചടങ്ങിൽ വച്ച് കൈമാറി.ക്ഷേത്രം ഭാരവാഹികളായ സി.വി രാജൻ,സത്യൻ കോട്ടപ്പടി,പി.കെ മോഹനൻ, എം.വി രമേഷ് കുമാർ,കെ.പി സുധീർ,ക്ഷേത്രം മേൽശാന്തി ബ്രഹ്മപദം അജീഷ് തുടങ്ങിയവർ നേതൃത്വം നല്കി.
