പുന്നയൂർക്കുളം:ആൽത്തറ – പനന്തറ റോഡിൽ കടുന്നൽ ആക്രമണം. നിരവധി വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും പാലിയേറ്റീവ് പ്രവർത്തകനും കടുന്നൽ കുത്തേറ്റു.പ്ലസ് ടു വിദ്യാർത്ഥികളായ ഫാത്തിമ നസ്രിൻ, ഷഹല, പാലിയേറ്റിവ് പ്രവർത്തകൻ ഹാരിസ് കാരകുളത്തിങ്കൾ, വഴി യാത്രക്കാരായ ഗോകുൽ, വിഷ്ണു എന്നിവരാണ് പുന്നൂക്കാവ് ശാന്തി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വിദ്യാർത്ഥികളായ മറ്റു നാലുപേർ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.തിങ്കളാഴ്ച്ച സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെയാണ് പനന്തറ പാടം എത്തുന്നതിനു തൊട്ട് മുൻപ് കടുന്നലുകൾ കൂട്ടമായി എത്തി കുട്ടികളെ കുത്തിയത്. ഇവരെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ എത്തിയവരാണ് നാട്ടുകാരും പാലിയേറ്റിവ് പ്രവർത്തകനും.ഹോം കെയർ പരിശോധനക്ക് ശേഷം ആംബുലൻസുമായി തിരിച്ചു വരുന്നതിനിടെയാണ് ഹാരിസിന് കടുന്നൽ കുത്തേറ്റേത്. ഇത്തരത്തിലുള്ള സംഭവം ഇവിടെ മുൻപും നടന്നിട്ടുള്ളതിനാൽ കഴിഞ്ഞ ദിവസം നടന്ന 13, 14 വാർഡ് ഗ്രാമസഭയിൽ സംഭവം ചർച്ച ചെയ്തെങ്കിലുംനടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു
കൂടുതൽ ദൃശ്യങ്ങൾ കാണാം..
