പുന്നയൂർക്കുളം:ചമ്മന്നൂർ മാഞ്ചിറക്കൽ ഭഗവതി ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് ആഘോഷം ചൊവ്വാഴ്ച നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ക്ഷേത്രം വിളക്ക് കമ്മിറ്റിയുടെആഭിമുഖ്യത്തിലാണ് അയ്യപ്പൻ വിളക്ക് നടത്തുന്നത്. വിളക്കിന് എരുമപ്പെട്ടി പഴവൂർ നവജ്യോതി വിളക്ക് യോഗത്തിന്റെ ഉടുക്ക് പാട്ടും താലപ്പൊലിയോടു കൂടിയ എഴുന്നള്ളിപ്പും ഉണ്ടാകും. കൊച്ചന്നൂർ കരിച്ചാൽ കടവ് അയ്യപ്പൻകാവിൽ നിന്ന് വൈകിട്ട് 7ന് വിളക്ക് എഴുന്നള്ളിപ്പ് ആരംഭിക്കും.വിളക്ക് ദിവസം ഉച്ചക്കും വൈകീട്ടും അന്നദാനവും തലേ ദിവസം രാത്രി ചമ്മന്നൂർ കൈലാസം പൂരാഘോഷ കമ്മറ്റിയുടെ നേതൃത്വത്തിൽ ഭജന, അന്നദാനം എന്നിവയും ഉണ്ടാകും. ക്ഷേത്രം പ്രസിഡൻ്റ് ശിവദാസൻ പരുത്തിവളപ്പിൽ, വിളക്കാഘോഷ കമ്മിറ്റി പ്രസിഡൻ്റ് കെ എം അറുമുഖൻ,സെക്രട്ടറി വി എം രവികുമാർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു
Related Posts
ഗുരുവായൂർ ദേവസ്വം സോപാനം കാവൽ, വനിതാ സെക്യുരിറ്റി ഒഴിവ്;കൂടിക്കാഴ്ച നാളെ
- Ramesh Chembil
- May 28, 2024
- 0
ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള സോപാനം കാവൽ, വനിതാ സെക്യുരിറ്റി തസ്തികകളിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുള്ള കൂടിക്കാഴ്ച മേയ് 29 ബുധനാഴ്ച രാവിലെ 10 മണി മുതൽ ദേവസ്വം കാര്യാലയത്തിൽ വെച്ച് നടക്കും. കൂടിക്കാഴ്ചയ്ക്ക് യോഗ്യത […]
അട്ടപ്പാടിയിൽ ആൾക്കൂട്ടമർദനത്തിനിരയായി മധു കൊല്ലപ്പെട്ട സംഭവം; കേസിന്റെ അപ്പീലിൽ വിധി ഇന്ന്
- admin
- May 25, 2026
- 0
കൊച്ചി:അട്ടപ്പാടി മുക്കാലിയിൽ ആൾക്കൂട്ടമർദനത്തിനിരയായി മധു കൊല്ലപ്പെട്ട കേസിന്റെ അപ്പീലിൽ വിധി ഇന്ന്.”ഞങ്ങടെ ദുഃഖം കോടതി കാണും. മധുവിന് ഹൈക്കോടതിവിധിയിൽ നീതി കിട്ടും” -എന്ന് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും പ്രതീക്ഷയോടെ പറഞ്ഞു.മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ […]
ബാലഗോകുലം വിദ്യാർത്ഥികളെ സവർക്കർസേവാ സമിതി ആദരിച്ചു
- admin
- September 28, 2025
- 0
വടക്കേക്കാട് :ഞമനേങ്ങാട് സുദർശനം ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൻശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് മൂന്നാം കല്ല് ശ്രീപത്മനാഭപുരം ക്ഷേത്രത്തിൽ നടത്തിയ ഗോപിക നൃത്തത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സവർക്കർസേവാസമിതി സമ്മാനദാനം നടത്തി. ബാലഗോകുലം ജില്ല സമിതി അംഗം ബാബു അയോദ്ധ്യ ചടങ്ങ് ഉദ്ഘാടനം ചെയ്തു.താലൂക്ക് […]
