ഏകാദശിനാളിൽ ഭക്തരുടെ ദാഹമകറ്റി സേവാഭാരതിയും

ഗുരുവായൂർ: ഏകാദശി നാളിൽ ഗുരുവായൂരിലെത്തിയ ഭക്തസഹസ്രഹങ്ങൾക്ക് ദാഹമകറ്റി സേവാഭാരതിയും. ക്ഷേത്രത്തിനു ചുറ്റുമുള്ള ആറ് കൗണ്ടറുകളിലായി സേവാഭാരതിയുടെ നേതൃത്വത്തിൽ സംഭാര വിതരണം നടത്തി. വർഷങ്ങളായി ഗുരുവായൂരിൽ ഏകാദശി ദിവസം സേവാഭാരതിയുടെ നേതൃത്വത്തിൽ സംഭാര വിതരണം നടത്തിവരാറുണ്ട്. സേവാഭാരതി ഗുരുവായൂർ പ്രസിഡണ്ട് ഡോ.സി ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ നടന്ന സംഭാര വിതരണോദ്ഘാടനം കേശവൻ മാസ്റ്റർ ഭദ്ര ദീപം തെളിയിച്ചുകൊണ്ട് നിർവഹിച്ചു. സൈനിക പരിക്ഷത്ത് കേരള സംഘടന കാര്യദർശി സേതുമാധവൻ സേവ സന്ദേശം നൽകി.ഇ എം മഹേഷ്,എം ബാബു,എം ജെ സജിൻ,രാജൻ, പ്രണവ് തുടങ്ങിയവർ നേതൃത്വം നല്കി.
രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെ നടന്ന സംഭാര വിതരണത്തിന് നൂറോളം സേവാ ഭാരതി പ്രവർത്തകർ  പങ്കാളികളായി

Leave a Reply

Your email address will not be published. Required fields are marked *