കുന്നത്തൂർ സ്മരണയിൽ പാഠാന്തരങ്ങൾ ചർച്ച ക്ലാസ് നടത്തി

പുന്നയൂർകുളം:സ്മരണ ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രതിമാസ ചർച്ച ക്ലാസ്സ്‌ പാഠാന്തരങ്ങൾ അധ്യായം 119, ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ യുവത്വം എന്ന വിഷയം രവി കറ്റശ്ശേരി അവതരിപ്പിച്ചു.തുടർന്ന് സ്മരണ അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസ്സ്‌, പ്ലസ്സ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ സ്ഥാപക ഭാരവാഹികളായ ഉമ്മർ അറക്കൽ, സി. ടി. സോമരാജ്,ഷാജു ചെറുവത്തൂർ എന്നിവർ ചേർന്ന് ആദരിച്ചു. സ്മരണ ചെയർമാൻ സജീവ് കരുമാലിക്കൽ അധ്യക്ഷത വഹിച്ചു. ടി. കൃഷ്ണദാസ്, സുരേഷ് വെളിയത്ത്, പി. കെ. ഷക്കീൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സെക്രട്ടറി എ. കെ. സതീഷ്കുമാർ സ്വാഗതവും, വൈസ് ചെയർമാൻ ജോഷി ചെറുവത്തൂർ നന്ദിയും  പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *