ഗുരുവായൂർ:ആധുനികഭാരതത്തിന്റെ രാഷ്ട്രശില്‌പിയും,പ്രഥമ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സാരഥിയുമായിരുന്ന ജവഹറലാൽ നെഹ്റുവിന്റെ 61-ാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്മരണാജ്ഞലി അർപ്പിച്ച് അനുസ്മരിച്ചു മണ്ഡലം കമ്മിറ്റി ഓഫിസിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്മരണാ സദസ്സ് മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ ഉൽഘാടനം ചെയ്തു. ഇന്ത്യൻ ജനാധിപത്യം നിലനിർത്തുവാനും, സംരക്ഷിയ്ക്കുവാനും ഭദ്രമായ സുശക്തമായ പാത സൃഷ്ടിച്ച നെഹ്റുവിന്റെ ആശയങ്ങൾ കാത്ത് സൂക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ചാച്ചാനെഹറുവിന്റെ ഛായാചിത്രത്തിൽ കുട്ടികളുമായിപുഷ്പാർച്ചനനടത്തിയാണ് സദസ്സിന് തുടക്കം കുറിച്ചത്. ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ ബാലൻ വാറണാട്ട്, സി.ജെ റെയ്മണ്ട്മാസ്റ്റർ, ടി.കെ.ഗോപാലകൃഷ്ണൻ , വി.എസ്. നവനീത്, -യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി.എസ് സൂരജ് , സേവാദൾ ബ്ലോക്ക് ചെയർമാൻ സിന്റോ തോമാസ് , മണ്ഡലം ഭാരവാഹികളായ ജവഹർ മുഹമ്മദുണ്ണി , ബഷീർ കുന്നിക്കൽ. വി.കെ.ജയരാജ് എന്നിവർ പ്രസംഗിച്ചു.
ഗുരുവായൂരിൽ ജവഹറലാൽ നെഹറുവിന് സ്മരണാജ്ഞലി അർപ്പിച്ചു
