അണ്ടത്തോട് ജിഎം  എൽ പി സ്കൂൾ കെട്ടിടോദ്ഘാടനം ശനിയാഴ്ച

പുന്നയൂർക്കുളം:165 വർഷം പഴക്കമുള്ള പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ അണ്ടത്തോട് ജി എം എൽ പി സ്കൂളിന് കെട്ടിടം ഉയരുന്നു. സ്വന്തമായി സ്ഥലമില്ലാതിരുന്ന സ്കൂളിന് പുതിയേടത്ത് സോമൻ നെൽകിയ 20 സെൻ്റ് ഭൂമിയും പഞ്ചായത്ത് വാങ്ങിയ 30 സെൻ്റ് ഭൂമിയും ചേർത്ത് 50 സെന്റ് സ്ഥലത്ത് എം എൽ എ ഫണ്ട് 99.5 ലക്ഷവും പഞ്ചായത്ത്, റർബൺ മിഷന്‍ ഫണ്ട് 82.8ലക്ഷവും  സംയുക്തമായി വിനിയോഗിച്ചാണ് 5756 സ്ക്വയർ ഫീറ്റിൽ കെട്ടിടത്തിൻ്റെ പണി പൂർത്തീകരിച്ചത്.ഒറ്റ നില കെട്ടിടത്തിൽ ആറ് ക്ലാസ്സ് മുറികളും,സ്റ്റാഫ് റൂം, പാചകപ്പുര എന്നിവയും ഉള്‍പ്പെടുന്നു.ശനിയാഴ്ച രാവിലെ 11 ന് നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് കെട്ടിടോദ്ഘാടനം നടത്തും. എംഎൽഎ എൻ കെ അക്ബർ അദ്ധ്യക്ഷത വഹിക്കും വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജാസ്മിൻ ഷെഹീർ, വൈസ് പ്രസിഡൻ്റ് ഇ കെ നിഷാർ, പ്രധാനധ്യാപിക പി.എ റസിയ, നവാസ് അണ്ടത്തോട്,ആലത്തേയിൽ മൂസ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *