യുഡിഎഫ് ഗുരുവായൂർ നിയേജകമണ്ഡലം സ്ഥാനാർഥി സി.എച്ച് റഷീദ് വടക്കേക്കാട് പര്യടനം നടത്തി

വടക്കേക്കാട്:യുഡിഎഫ് ഗുരുവായൂർ നിയേജകമണ്ഡലം സ്ഥാനാർഥി സി.എച്ച് റഷീദ് വടക്കേക്കാട് പര്യടനം നടത്തി. അഞ്ഞൂരിൽ വെച്ച് കെപിസിസി ജനറൽ സെക്രട്ടറി ഒ.അബ്ദുൾ റഹിമാൻ കുട്ടി പര്യടനം ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് മണ്ഡലം യു ഡി എഫ് ചെയർമാൻ നബീൽ എൻ. എം.കെ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ്‌ സി. എ. മുഹമ്മദ്‌ റഷീദ്,ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.ടി. എസ്. അജിത്ത്‌,വി.കെ. ഫസലുൽ അലി,കെ.വി. ഷാനവാസ്‌,ഉമ്മർ മുക്കണ്ടത്ത്, സലാം മന്നലാംകുന്ന്,സി. എ ജാഫർ സാദിക്ക്,ഒ.എം. മുഹമ്മദലി,അജയ്കുമാർ വൈലേരി ജില്ല പഞ്ചായത്ത്‌ മെമ്പർ ഷംസീറ അഷ്‌റഫ്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിൽസി ബാബു, സി. കെ ജമാൽ എന്നിവർ സംസാരിച്ചു.തുടർന്ന് വൈലത്തൂർ,നായരങ്ങാടി,ഞമനേങ്ങട്,വട്ടംപാടം, മണികണ്ടേശ്വരം,കൊച്ചന്നൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തി വടക്കേകാട് സെന്ററിൽ സമാപിച്ചു. സമാപന സമ്മേളനം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ്‌ എ.എം.സനൗഫൽ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *